മട്ടന്നൂര്‍:ആധാരം എഴുത്ത് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം 29,30 തിയതികളില്‍ മട്ടന്നുരി ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 29 ന് പ്രതിനിധി സമ്മേളനം ലക്ഷ്മി ഹാളില്‍ കെ.പുരുഷോത്തമന്‍ നഗറില്‍ രാവിലെ പാതക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. ജില്ലാ പ്രസിഡന്റ് എം പി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സണ്ണി ജോസഫ് എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദു കലാധരന്‍ മുഖ്യപ്രഭാഷണം നടത്തും.30 ന് രാവിലെ 9.30ന് പ്രകടനം നടക്കും തുടര്‍ന്ന് മട്ടന്നു ര്‍ കൈലാസ് ആഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.വി.ജയരാജന്‍ എന്നിവര്‍ പങ്കെടുക്കും തുടര്‍ന്ന് കലാ പരിപാടികളും നടക്കും.വാര്‍ത്താസമ്മേളത്തിന്‍ എം പി.ഉണ്ണികൃഷ്ണന്‍, എം.വി.രമേശന്‍,രമേശന്‍ കോയിലോടന്‍, പി.രാഘവന്‍, എ.ലക്ഷ്മി, വിജിത്ത്, സന്തോഷ് കുമാര്‍, ഉദയഭാനു എന്നിവര്‍ പങ്കെടുക്കുന്നു