ചിറ്റാരിപ്പറമ്ബ്: കണ്ണവം വെളുമ്ബത്ത് മഖാം ശരീഫ് ഉറൂസിന് ഹിദായത്ത് നഗറില്‍ കൊടിയേറി. ബുധനാഴ്ച രാവിലെ വെളുമ്ബത്ത് മഖാമില്‍ നടന്ന കൂട്ട സിയാറത്തിന് ശൈഖുനാ മൂര്യാട് ഹംസ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. അഞ്ച് ദിവസമായി നടക്കുന്ന ഉറൂസിന് അസ്സയ്യിദ് മഷ്ഹൂര്‍ അസ്‌ലം തങ്ങള്‍ പതാക ഉയര്‍ത്തി. സമ്മേളന ഉദ്ഘാടനം കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു. എ.ഐ.എം. കമ്മിറ്റി പ്രസിഡന്റ് എ.ടി. അലി ഹാജി അധ്യക്ഷതവഹിച്ചു. സ്വാലിഹ് അന്‍വറി ചേകനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്ള അല്‍ ഖാസിമി, സി.കെ.യൂസുഫ് ഹാജി, എം.പി.നാസര്‍ എന്നിവര്‍ സംസാരിച്ചു.
മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് അല്‍ ഹാജ് അബ്ദുല്‍ ഖാദര്‍ ഫലാഹി നേതൃത്വം നല്‍കി. അഷ്‌റഫ് റഹ്‌മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായില്‍ മമ്ബള്ളി അധ്യക്ഷതവഹിച്ചു. മൗലവി അബ്ദുള്ള നുച്ചാട്, റാഷിദ് മുസ്‌ലിയാര്‍, നിസാമുദ്ദീന്‍ തങ്ങള്‍, എസ്.എം.കെ.ശബ്നു എന്നിവര്‍ സംസാരിച്ചു. രാത്രി നടന്ന സ്വലാത്ത് വാര്‍ഷികത്തിന് അസ്സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ അസ്ഹരി നേതൃത്വം നല്‍കി. ഹംസ ഫൈസി, ബാസിത്ത് മിസ്ബാഹി, അബ്ദുറഹിമാന്‍ ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ 10-ന് നടക്കുന്ന മത വിജ്ഞാന സദസ്സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. അല്‍ ഹാജ് മുസ്തഫ ഹുദവി ആക്കോട്, അബദുല്‍ ജലീല്‍ റഹ്‌മാനി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2.30-ന് സുബൈര്‍ തോട്ടിക്കല്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഇസ്‌ലാമിക കഥാപ്രസംഗം. രാത്രി ദിഖ്റ് ഹല്‍ഖ. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന സൗഹൃദസംഗമം മുന്‍ മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച രാവിലെ ഘോഷയാത്രയും പൊതുസമ്മേളനവും ഞായറാഴ്ച രാവിലെ അന്നദാനവും നടക്കും.

0 Comments