മാഹി പാലത്തില്‍ അറ്റകുറ്റപ്പണി തുടങ്ങി





മയ്യഴി: ടാറിങ്ങടക്കം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മാഹിപാലത്തിന്റെ മേല്‍ഭാഗത്തെ അറ്റകുറ്റപ്പണി തുടങ്ങി. പാലത്തിന്റെ സ്ലാബുകള്‍ക്കിടയിലെ തകര്‍ന്ന ലിറ്റിങ്‌ പ്ലേറ്റുകള്‍ വെല്‍ഡുചെയ്ത്‌ ഉറപ്പിക്കുന്നതടക്കമുള്ള പ്രവൃത്തിയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ തുടങ്ങിയത്. 20-ഓടെ അറ്റകുറ്റപ്പണി തുടങ്ങുമെന്ന് കണ്ണൂര്‍ പൊതുമരാമത്ത്‌ ദേശീയപാതാവിഭാഗം അസി. എക്സി. എന്‍ജിനീയര്‍ കെ.വി.ശശി ന്യൂമാഹിയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. മെക്കാഡം ടാറിങ്ങുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണിക്കായി 11.6 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. മെക്കാഡം മിശ്രിതമുണ്ടാക്കാനുള്ള പ്ലാന്റ് മഴക്കാലത്ത് പ്രവര്‍ത്തിക്കാറില്ല. ഇതാണ് പ്രവൃത്തി വൈകാന്‍ കാരണമായത്.