കണ്ണൂർ ജില്ലാ കലോത്സവ വേദിയിൽ സംഘർഷം.




 സെന്റ് മൈക്കിൾസ് സ്കൂളിൽ വെച്ച്   നടക്കുന്ന കോൽക്കളി മത്സരത്തിനിടയിലാണ് സംലർഷമുണ്ടായത്. കോൽക്കളിയിൽ തുടർച്ചയായി തലശ്ശേരി മുബറാക്ക് സ്കൂളിനെ തെരഞ്ഞെടുക്കുന്നു എന്നാരോപിച്ചാണ് മത്സരിച്ച മറ്റ് ടീമുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ജഡ്ജസിനെതിരെ രൂക്ഷമായ മുദ്രവാക്യ വാക്യമാണ് വിദ്യാർത്ഥികൾ മുഴക്കിയത്.വിധികർത്താക്കൾ പണം വാങ്ങിയെന്നാണ് പ്രധാന ആരോപണം