മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന 2 യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് 11 മണിയോടെയാവും പ്രതികളെ ഹാജരാക്കുക. കസ്റ്റഡി, റിമാന്റ് കാലാവധി കഴിയുന്നതിന്റെ ഭാഗമായാണ് നടപടി.
രണ്ട് പേരേയും ചോദ്യം ചെയ്യലിനായി തുടര്‍ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും. അലനെ 3 ദിവസത്തേക്കും പനിയെ തുടര്‍ന്ന് താഹയെ ഇന്നലെയുമാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇരുവരുടേയും ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു.

0 Comments