കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി വില മതിക്കുന്ന സ്വര്‍ണം പിടികൂടി


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി.

ഭട്കല്‍ സ്വദേശി അഹമ്മദ് ഇര്‍ഷാദ്, മലപ്പുറം വണ്ടൂര്‍ സ്വദേശി പുല്ലത്ത് നിയാസ്, കോഴിക്കോട് കൊടുവള്ളി സ്വദേശി നാറൂക്കല്‍ മുഹമ്മദ് ഷഫീക് എന്നിവരാണ് പിടിയിലായത്. മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.