കണ്ണൂർ
കാലവർഷം മാറി ഗ്രൗണ്ട് ആറിത്തുടങ്ങുമ്പോൾ ഇറങ്ങും ഈ പെൺപട. ബാൻഡ്‌മേളത്തിൽ 14 വർഷമായി ആർക്കും തകർക്കാനാവാത്ത റെക്കോഡിനെ കൂടുതൽ കരുത്തോടെ പിടിച്ചടക്കാൻ. സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്‌എസ്‌എസ് ഇക്കുറിയും ജില്ലയുടെ കുട്ടി ബാൻഡായി മാറി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്ഥാനം ഇവർ നേടി. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയതിന്റെ മികവിൽ ഡിസംബർ എംഎച്ച്‌ആർഡി സംഘടിപ്പിക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുകയാണിവർ.

0 Comments