ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവുമായ ശ്രീ ചന്ദ്രൻ തില്ലങ്കേരി കുവൈറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളെ രക്ഷപെടുത്തുന്നതിനിടയിൽ മരണപ്പെട്ട കുവൈറ്റ് കൾച്ചറൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ മണത്തണ ഓടന്തോട് സ്വദേശി സനൽ ജോസഫിന്റെ കുവൈറ്റിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അൽ സബാഹ് ആശുപത്രിയിലെത്തി മൃദദേഹത്തിൽ പുഷ്പ ചക്രമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു 
 മൃതദേഹം ഇന്ന് രാത്രി കുവൈറ്റിൽ നിന്നുള്ള എത്തിഹാദ് എയർലൈൻസിൽ നാളെ രാവിലെ കോഴിക്കോട് എയർപോർട്ടിൽ എത്തിക്കും