വില്ലേജ് ഓഫീസ് ധർണ
മണിപ്പാറ :ഉത്തരമലബാർ  കർഷക പ്രക്ഷോഭത്തിന്റെ  ഭാഗമായി  19/11/2019 ചൊവ്വാഴ്ച നടക്കുന്ന വില്ലേജ് ഓഫീസ് ധർണ്ണയും, കണ്ണീർ കഞ്ഞി സമരവും സംബന്ധിച്ചുള്ള ആലോചനയോഗം മണിപ്പാറ സെൻമേരിസ് പാരിഷ് ഹാളിൽ വച്ച് നടന്നു. ഇടവക വികാരി Rev Fr ബോബൻ  റാത്തപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക കോഡിനേറ്റർ സെബാസ്റ്റ്യൻ കുന്നപ്പള്ളി സ്വാഗതം ആശംസിച്ചു. ഫൊറോന ജനറൽ കൺവീനർ ജോസ് പുഷ്പ കുന്നേൽ, ഫൊറോന മാതൃവേദി പ്രസിഡന്റ് സിസിലി പുഷ്പകുന്നേൽ, വാർഡ് മെമ്പർ പുഷ്പ വെള്ളപാടത്തിൽ, വിൽസൺ ചിറ്റൂർ, adv ബിജു ഒറ്റപ്ലാക്കൻ, M. O ജോർജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫൊറോന കമ്മറ്റി അംഗം ജോയി കണ്ടത്തിക്കുടിയിൽ  ചടങ്ങിൽ നന്ദി പറഞ്ഞു.