കണ്ണൂർ: കുറുവയിൽ കാർ അപകടത്തിൽപ്പെട്ട് ദമ്പതിമാർ മരിച്ചു. സിറ്റി കടലായി സ്വദേശി ഇബ്രാഹിം, ഭാര്യ സാറാബി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തൽക്ഷണം മരിച്ചു. സഹയാത്രികർക്കും സാരമായി പരിക്കേറ്റു