ഊരും പേരും അറിയാത്ത ഊമയെന്ന് തോന്നിക്കുന്ന യുവാവിന് ലീഗൽ സർവീസസ് പ്രവർത്തകർ തുണയായി.
തില്ലങ്കേരി: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7 മണി സമയത്ത് തില്ലങ്കേരി ടൗണിൽ നിന്നും മാനസിക വിഭ്രാന്തിയിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും പ്രയാസം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയ, സുമാർ 35 വയസ് തോന്നിക്കുന്ന ഊരും പേരും അറിയാത്ത ഊമയെന്ന് സംശയിക്കുന്ന യുവാവിന് ലീഗൽ സർവീസസ് പ്രവർത്തകർ തുണയായി.
ലീഗൽ സർവീസസ് പ്രവർത്തകരായ പ്രകാശൻ തില്ലങ്കേരിയും പ്രദീപൻ തില്ലങ്കേരിയുടെയും സമയോജിതമായ ഇടപെടലിൽ ജനമൈത്രി പോലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ താൽക്കാലികമായി സുരക്ഷിതമായി അനാഥാലയത്തിൽ എത്തിച്ചു.
ആലച്ചേരി അറയങ്ങാട് സ്നേഹ ഭവൻ പ്രസിഡണ്ട് ബ്രദർ എം.ജെ. സ്റ്റീഫന്റെ അനുവാദത്തോടെ മുഴക്കുന്ന് ജനമൈത്രി പോലീസിന്റെ കത്തോട് കൂടി യുവാവിനെയും കൂട്ടി രാത്രി 9.30 ന് അറയങ്ങാട് സ്നേഹ ഭവൻ ആതുരാലയത്തിൽ എത്തിക്കുകയായിരുന്നു.
സ്നേഹഭവൻ അധികാരി സിസ്റ്റർ സോഫിയ, ലീഗൽ സർവീസസ് പ്രവർത്തകരായ പ്രകാശൻ തില്ലങ്കേരി, പ്രദീപൻ തില്ലങ്കേരി, വാഴയിൽ ഭാസ്ക്കരൻ എന്നിവർ സന്നിഹിതരായിരുന്നു.
0 Comments