ഇരിട്ടിയിലെ കെഎസ്ആര്‍ടിസി ഡിപ്പോ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണം; എസ്എന്‍ഡിപി യൂണിയന്‍.
ഇരിട്ടി : ഇരിട്ടിയില്‍ 2011 ല്‍ ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് ഇരിട്ടി എസ്എന്‍ഡിപി യൂണിയന്‍ പൊതുയോഗം ആവശ്യപ്പെട്ടു. ഇതിന് വേണ്ടി ഇരിട്ടി മേഖലയില്‍ വിപുലമായ സമരപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. കാര്‍ഷിക വിളകള്‍ക്ക് തറവില നിശ്ചയിക്കുക, വന്യജീവികളുടെ ആക്രമണം തടയുന്നതിന് ആനമതില്‍ നിര്‍മിക്കുക, ഇരിട്ടി പാലം പണി ഉടന്‍ പൂര്‍ത്തീകരിക്കുക, കൊട്ടിയൂര്‍- അമ്പായത്തോട്- മാനന്തവാടി ചുരമില്ലാത്ത റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി എം.ആര്‍. ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.വി. അജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എന്‍. ബാബു, കെ.എം. രാജന്‍, കെ.കെ. സോമന്‍, പി.കെ. വേലായുധന്‍, ബാബു തൊട്ടിക്കല്‍, എ.എം. കൃഷ്ണന്‍കുട്ടി, പി.ജി. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.



0 Comments