'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്‌ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മണത്തണ ഗവണ്മെന്റ് ഹൈസ്ക്കൂൾ മദർ പിടിഎ അംഗങ്ങൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കൗണ്സിലിഗും നൽകി.

പിടിഎ പ്രസിഡന്റ് ശ്രീ സന്തോഷ്‌ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ സണ്ണിമേച്ചേരി ഉദ്ഘാടനം ചെയ്തു. പേരാവൂർ റേഞ്ചിലെ സിവിൽ എക്സൈസ് ഓഫിസർ കെ ശ്രീജിത്ത്‌ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.

സ്കൂൾ കൗൺസിലർമാരായ ശ്രീമതി റിയ ജോസഫ്, ദിവ്യ പി ബേബി എന്നിവർ കൗണ്സിലിംഗിനും "ആത്മഹത്യ" എന്ന വിഷയത്തെ അധികരിച്ചുള്ള ബോധവൽക്കരണ ക്ലാസിനും നേതൃത്വം നൽകി.

പ്രധാനാധ്യാപിക വി കെ വിൻസി, സീനിയർ അസിസ്റ്റന്റ് ബിന്ദു, മദർ പി ടി എ പ്രസിഡന്റ്‌ സോണിമ എന്നിവർ പ്രസംഗിച്ചു.