പേരാവൂർ മേഖലാ ക്ഷേത്രആചാര അനുഷ്ഠാന സംരക്ഷണ സമിതിയുടെ പ്രഥമ വാർഷിക ജനറൽ ബോഡി യോഗം നടത്തി. 2018 നവമ്പർ ആദ്യവാരത്തിൽ ശബരിമല ക്ഷേത്രാചാരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പേരാവൂരിൽ രൂപപ്പെട്ട കൂട്ടായ്മയാണ് പിന്നീട് ക്ഷേത്രആചാര അനുഷ്ഠാന സംരക്ഷണ സമിതിയായി പരിണമിച്ചത്. മലയോര മേഖലയിലുടനീളം ക്ഷേത്ര കേന്ദ്രീകൃതമായ ഭക്തജനക്കൂട്ടായ്മകൾക്ക് നേതൃത്വം നൽകുവാനും ഒട്ടേറെ സത്സംഗങ്ങളും ആദ്ധ്യാത്മിക ശിബിരങ്ങളും സംഘടിപ്പിക്കുക വഴി ഹൈന്ദവ ധർമ്മശാസത്ര ബോധനങ്ങൾ സമൂഹത്തിൽ വ്യാപകമായി നൽകുന്നതിനും സമിതിക്ക് സാധിച്ചു. വാർഷിക യോഗത്തിൽ പ്രസിഡണ്ട് ഡോ.വി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എസ്.മോഹനൻ കൊട്ടിയൂർ ,ഉപാദ്ധ്യക്ഷന്മാരായ ഭാസ്കരൻ മാസ്റ്റർ തിരുവോണപ്പുറം, പ്രീത് മുരിങ്ങോടി എന്നിവർ പ്രസംഗിച്ചു.ജനറൽ സിക്രട്ടറി സുരേഷ് ബാബു സ്വാഗത ഭാഷണം നടത്തി ഓർഗനൈസിങ്ങ് സിക്രട്ടറി പി. പുരുഷോത്തമൻ പ്രവർത്തന റിപ്പോർട്ട് അവതരണം നിർവ്വഹിച്ചു.

0 Comments