വയനാട്: ബത്തേരി സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ വയനാട് കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് കളക്‌ട്രേറ്റ് ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകരും പോലീസും തള്ളില്‍ ഉന്തും തള്ളുമുണ്ടായി.
പോലീസ് ബാരിക്കേഡ് മറികടന്ന് കളക്‌ട്രേറ്റ് വളപ്പില്‍ കടന്ന പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മുകളില്‍ കയറിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ എസ്‌എഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിലെ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറിയതിനാല്‍ പോലീസ് എല്ലാ ഗേറ്റിലും സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റ് വളപ്പിനുള്ളില്‍ പ്രവേശിച്ചു. പിന്നാലെ കളക്‌ട്രേറ്റിന് മുന്നിലെ റോഡിലും പ്രതിഷേധക്കാര്‍ ഉപരോധ സമരം നടത്തി.
വിദ്യാര്‍ഥിനി പാമ്ബ് കടിയേറ്റ് മരിച്ച സംഭത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ യുവമോര്‍ച്ചയും കളക് ട്രേറ്റിലേക്ക് പ്രതിഷേധ പ്രകടനം നിശ്ചയിച്ചിട്ടുണ്ട്.

0 Comments