കോഴിക്കോട് വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി





കോഴിക്കോട്: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 912.210 ഗ്രാം സ്വര്‍ണം പിടികൂടി. കോഴിക്കോട് കിഴക്കോത്ത് എഴുവത്ത്കണ്ടി അബുതാഹിര്‍ (30) ആണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 36 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു .

മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കസ്റ്റംസിന്റെ വലയിലായത് . ബുധനാഴ്ച പുലര്‍ച്ചെ അബുദാബിയില്‍നിന്ന്‌ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയതായിരുന്നു അബു താഹിര്‍.