കൂത്തുപറമ്പ് : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു . രാവിലെ ഒന്‍പതരയോടെ കൂത്തുപറമ്ബ്-കണ്ണൂര്‍ റോഡില്‍ പുറക്കളം ഗണപതിക്ഷേത്രത്തിന് സമീപത്തുവെച്ചയിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവര്‍ ചാലയിലെ സ്വകാര്യ ആസ്പത്രിയല്‍ ചികിത്സയിലാണ് . അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ കതിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.