പയ്യാവൂർ: വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാർത്ഥികൾ പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി പൈസക്കരി സെന്റ്. മേരീസ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ ലോക റെയിൽവേവോളി കിരീട ജേതാവും,റെയിൽവേ വോളി താരവും, പൂർവ്വ വിദ്യാർത്ഥിയുമായ മനു ജോസഫ് കുന്നേലിനെ സന്ദർശിച്ച് പൂക്കൾ നൽകി ആദരിച്ചു. വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. മലയോര മേഖലയിൽ നിന്നും ലോകറെയിൽവേ കിരീടം വരെ എത്തിയ തന്റെ കരിയറിനേക്കുറിച്ചും , കായിക മേഖലയിലേക്ക് വരുന്ന കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും, തന്റെ അറിവുകളും കുട്ടികളുമായി അദ്ദേഹം പങ്കുവെച്ചു. ടോണിസ് ജോർജ്, പ്രസ്റ്റിൻ തോമസ് എന്നിവർ നേതൃത്വം നൽകി.