നുച്ചിയാട്  വില്ലേജ് ഓഫീസ് ധർണ്ണ
മണിപ്പാറ :  ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് ഭാഗമായി  നെല്ലിക്കാം പൊയിൽ ഫെറോനാ സമിതി വില്ലേജ് ഓഫീസിലേക്ക് നടത്തിയ കർഷക പ്രതിഷേധ  മാർച്ച് അതിരൂപത വികാരി ജനറാൽ മോൺസിഞ്ഞോർ  ഫാ. ജോസഫ്   ഒറ്റപ്ലാക്കൽ ഫ്ലാഗ്  ഓഫ്  ചെയിതു.
 ആയിരക്കണക്കിന് കർഷകർ പങ്കെടുത്ത പ്രതിഷേധ ധർണ നുച്ചിയാട്  വില്ലേജ് ഓഫീസിനു മുന്നിൽ നെല്ലിക്കാംപൊയിൽ ഫൊറോനാ കർഷക പ്രക്ഷോഭ സമിതി ചെയർമാൻ ഫാ ജോസ്  അനാനിക്കൽ  ന്റെ അധ്യക്ഷതയിൽ കൺവീനർ ജോസ് പുഷ്പ കുന്നിൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി ഗ്ലോബൽ സമിതി അംഗം സിസിലി പുഷ്പകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ്  മുക്കിലികാട്ട്  അനുഗ്രഹ പ്രഭാഷണം നടത്തി. മിഷ്യൻ ലീഗ് അതിരൂപത പ്രസിഡന്റ്  ബേബി പ്ലാശേരിൽ, ജനപ്രതിനിധികളായ ഡെയ്സി കണയനാട്ട്, ലിസി നെല്ലുവേലിൽ , ഷാജു ഓ വി, പുഷ്പ വെള്ളപാടത്ത്, നുച്ചിയാട്  സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ബെന്നി  ആഞ്ഞിലത്തോപ്പിൽ, തോമസ് വാളായിൽ, അഡ്വ: ബിജു  ഒറ്റപ്ലാക്കൽ  എന്നിവർ പ്രതിഷേധത്തിന് ഐക്യദാർഢ്യം നേർന്നു സംസാരിച്ചു. ജോർജ് മാരൻകുഴ സ്വാഗതവും, സബാസ്റ്റ്യൻ കുന്നപ്പള്ളി നന്ദിയും പറഞ്ഞു. തുടർന്ന് മണിപ്പാറ,  കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ., മണിക്കടവ് , അനറ, മുണ്ടനൂർ  ഇടവകകളിൽ നിന്നുള്ള മാതൃവേദി പ്രതിനിധികൾ വില്ലേജ് ഓഫീസ്  മുമ്പാകെ   കണ്ണീർ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. തുടർന്ന് ഒപ്പുശേഖരണം നടത്തി വില്ലേജ് ഓഫീസർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. ഇടവ വികാരി അച്ഛന്മാരും, മാതൃവേദി മുക്തി ശ്രീ ഭാരവാഹികളും, ഫൊറോന കമ്മിറ്റി അംഗങ്ങളും, മണിപ്പാറ പാരിഷ് കൗൺസിൽ അംഗങ്ങളും, മണിപ്പാറ  കെ.സി വൈഎം യുവജനങ്ങളും  പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.