നാളെ  (20-11-2019)കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്_

കണ്ണൂർ:കെ.എസ്.യു നിയമസഭ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എ യെയും കെ.എസ്.യു നേതാക്കളെയും ക്രൂരമായി തല്ലി ചതച്ച
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് - കെ.എസ്.യു പ്രവർത്തകർ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സമരത്തിന് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോക്സഭ പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അതുൽ വി.കെ,നേതാക്കളായ കെ കമൽജിത്ത്,ഷർഫുദ്ദിൻ കാട്ടാമ്പള്ളി, ഫർഹാൻ മുണ്ടേരി,നബീൽ വളപട്ടണം, മുഹമ്മദ് റിബിൻ,പ്രിനിൽ മതുക്കോത്ത്, ലൗജിത്ത് കുന്നുംകൈ,നിസ്സാർ മുല്ലപ്പള്ളി, തിലകരാജ്,നൗഫൽ താവക്കര എന്നിവർ നേതൃത്വം നൽകി. ഷാഫി പറമ്പിൽ എംഎൽഎ യും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനേയും ക്രൂരമായി ആക്രമിച്ചതിലും കെ.എസ്.യു മാർച്ചിന് നേരെയുള്ള പോലീസ് നടപടിയിലും പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാനവ്യാപകമായി വിദ്യാഭ്യസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.