കൊട്ടിയൂർ:ഷാഫി പറമ്പിൽ എംഎൽഎക്ക് നേരെയുണ്ടായ പോലീസ് മർദനത്തിൽ യൂത്ത് കോൺഗ്രസ് ,കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി..
വാളയാർ പെണ്കുട്ടികളുടെ നീതിക്ക് വേണ്ടിയും, കേരള സർവകലാശാല മാർക്ക് ദാന വിഷയത്തിലും കെ.എസ്.യു. നടത്തിയ മാർച്ചാണ് പോലീസ് മർദ്ദനത്തിൽ കലാശിച്ചത്. പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രജീഷ് കുളങ്ങര, ജെയ്‌മോൻ കല്ലുപുര, കെ.എസ്.യു. പേരാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് റെയ്സൺ കുന്നത്ത്, ബ്ലോക്ക് സെക്രട്ടറി ദേവസ്യ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആയ സാവിയോ കണ്ണന്താനം, നിഖിൽ പള്ളിക്കമാലിൽ, ജിജോ അറക്കൽ, എന്നിവർ നേതൃത്വം നൽകി.

0 Comments