കൊട്ടിയൂർ:ഭവന നിർമ്മാണത്തിനിടയിൽ നിന്ന് വീണ് തലയ്ക്ക് മാരകമായി പരിക്ക് പറ്റിയതിനെ തുടർന്ന് മരണപ്പെട്ട കണ്ടപ്പുനം സ്വദേശി ചിറത്തറയിൽ തങ്കച്ചന്റെ കുടുംബത്തിന് ധനസഹായം കൈമാറി. കൊട്ടിയൂർ ഗ്രാമം ഫേസ്ബുക്ക് കൂട്ടായ്മ, പാൽചുരം കൂട്ടായ്മ എന്നീ നവ മാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സമാഹരിച്ച തുകയാണ് കൈമാറിയത് . പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ തങ്കച്ചന്റെ വിധവയ്ക്ക് തുക കൈമാറി. വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം, വാർഡ് മെമ്പർ ജോണി ആമക്കാട്, ജിൽസ് എം. മേക്കൽ, കൊട്ടിയൂർ ഗ്രാമം കൂട്ടായ്മയുടെ അഡ്മിൻ മാരായ ആൻറണി പ്ലാകൂട്ടത്തിൽ, എൽദോ സൂര്യ വിനോദ് തുടങ്ങിയവരും. പാൽചുരം കൂട്ടായ്മയുടെ അഡ്മിൻ മാരായ റെജി മനോജ് കന്നുകുഴി, മനോജ് ഹൈനസ് തുടങ്ങിയവർ നേതൃത്വം നല്കി. .