മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുകയുണ്ടായി, നാടൻ ഭക്ഷ്യമേള യുപി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി സാർ ഉദ്ഘാടനം ചെയ്തു,  പ്രിൻസിപ്പൽ പ്രസാദ് പി എ സ്വാഗതമാശംസിച്ചു.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,   വി.  വി തോമസ്, പിടിഎ പ്രസിഡണ്ട് ജോർജ്ജ് യു വി.  ശോഭ ടോം, ജ്യോതിസ് ജോസ്, രേഷ്മ റോബർട്ട്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. NSS പ്രോഗ്രാം ഓഫീസർ സുധീഷ് കെ.ആർ നന്ദി രേഖപ്പെടുത്തി, വൈവിധ്യമാർന്ന നാടൻ ഭക്ഷണങ്ങൾ കുട്ടികൾക്ക് രുചിയുടെ നവ്യാനുഭവം പകർന്നു നൽകി.