ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് (സലീം അലി ഡേ) ആറളം വന്യജീവി സങ്കേതത്തിൽ ഏകദിന പക്ഷി നിരീക്ഷണ ക്യാമ്പ്  നടത്തി.


ഇരിട്ടി: ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് (സലീം അലി ഡേ) ആറളം വന്യജീവി സങ്കേതത്തിൽ ഏകദിന പക്ഷി നിരീക്ഷണ ക്യാമ്പ്

സംഘടിപ്പിച്ചു. തളിപ്പറമ്പ് സർ സയിദ് കോളേജിലെ സുവോളജി വിദ്യാർത്ഥികളെ

പങ്കെടുപ്പിച്ചാണ് ക്യാമ്പ് നടത്തിയത്. ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ്വാർഡൻ ഷജ്ന എ, അസി വൈൽഡ് ലൈഫ് വാർഡൻ സോളമൻ തോമസ് ജോർജ്

ടി, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, പ്രശസ്ത പക്ഷി

നിരീക്ഷകൻ ശശിധരൻ മനേക്കര എന്നിവർ നേതൃത്വം നൽകി.