ഇരിട്ടി:സൈന്‍ പ്രിന്റിംങ്ങ് ഇന്‍ഡസ്ട്രീസ്അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ദിവസം ഇരിട്ടി പയഞ്ചേരി മുക്കിലെ ഫ്‌ലക്‌സ് പ്രിന്റിംങ്ങ് സ്ഥാപനത്തില്‍ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ലാതെ വന്ന ഒരു ഉദ്യേഗസ്ഥന്‍ വളരെ മോശമായ രീതിയില്‍ പെരുമാറിയെന്നതാണ് ആരോപണം. ഇരിട്ടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭ കാര്യാലയത്തിന് മുന്നില്‍ ഇരിട്ടി പോലീസ് തടഞ്ഞു.തുടര്‍ന്ന നടന്ന സമരത്തില്‍സംസ്ഥാന കമ്മറ്റിയംഗം എം.വി.പ്രമോദ് അധ്യക്ഷനായി. ജില്ല സെക്രട്ടറി പി.കെ.രാജീവന്‍, സി.കെ.സതീശന്‍, ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

0 Comments