പേരാവൂരിൽ സ്‌നേഹിത കോളിംഗ് ബെല്‍ വാരാചരണത്തിന്റെ ഭാഗമായുള്ള സ്‌നേഹ സംഗമം നടത്തി
പേരാവൂര്‍; ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സ്‌നേഹിത കോളിംഗ് ബെല്‍ വാരാചരണത്തിന്റെ ഭാഗമായുള്ള പേരാവൂര്‍ പഞ്ചായത്ത് തല സ്‌നേഹ സംഗമം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബാബു മാസ്റ്ററുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയി ഉദ്ഘടനം ചെയ്തു.ടി രാജീവന്‍ മുഖ്യാതിഥിയായി.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ബാബു,വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി ഗീത,ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സമ്മ ഡൊമനിക്,പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചാലാറത്ത്,സിറാജ് പൂക്കോത്ത്,രാജന്‍ നരിക്കാടന്‍,സുധ ശ്രീധരന്‍,സ്‌നേഹിത ജില്ല കോഡിനേറ്റര്‍ ആതിര ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദുമഹേഷ്,വൈസ് ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ പി ജെ തുടങ്ങിയവര്‍ സംസാരിച്ചു


0 Comments