ലൈബ്രറികൗൺസിലിന്റെ പൈതൃക സംരക്ഷണ പരിപാടിയുടെ ഭാഗമായി കൊട്ടിയൂർ ശ്രീ നാരായണ പബ്ലിക് ലൈബ്രറി മന്ദം ചേരി എസ് എൻ എൽ പി സ്കൂളിൽ നടത്തിയ സമ്മേളനത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാ ശ്രീധരൻ ഗുരുദേവ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഗുരുദേവ ദർശനങ്ങളെക്കുറിച്ചു ഭാഗ്യശീലൻ ചാലാട് പ്ര ഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സി എ രാജപ്പൻ അധ്യക്ഷസ്ഥാനം വഹിച്ചു. സെക്രട്ടറി ഇ എൻ രാജേന്ദ്രൻ സ്വാഗതവും ലൈബ്രെറിയൻ ഷീന ഷാജി നന്ദിയും പറഞ്ഞു. തുടർന്ന് പ്രശാന്ത് വെങ്ങാടിന്റെ മാജിക് ഷോയും നടത്തി.