മുംബൈ: മഹാരാഷ്ട്രയിൽ നിർണായക നീക്കവുമായി എൻ.സി.പി-കോൺഗ്രസ്-ശിവസേനാ സഖ്യം. തങ്ങൾക്കൊപ്പമുള്ള 162 എം.എൽ.എമാരെ ഒരുമിച്ച് അണിനിരത്താനുള്ള നീക്കത്തിലാണ് ത്രികക്ഷിസഖ്യം. മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലാണ് എം.എൽ.എമാരെ അണിനിരത്തിയുള്ള ശക്തിപ്രകടനത്തിന് വേദിയായി സഖ്യം തിരഞ്ഞെടുത്തത്.
മൂന്ന് പാർട്ടികളും തങ്ങളുടെ എം.എൽ.എമാരെ ഹോട്ടലിലേക്ക് എത്തിച്ചു.എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ, മകൾ സുപ്രിയ സുലെ, പാർട്ടി വക്താവും എം.പിയുമായ സഞ്ജയ് റാവത്ത്, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറേ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും ഹോട്ടലിൽ എത്തി.
നമ്മുടെ പോരാട്ടം കേവലം അധികാരത്തിനു വേണ്ടി മാത്രമുള്ളതല്ല. സത്യത്തിന്റെ വിജയത്തിനു കൂടി വേണ്ടിയുള്ളതാണെന്ന് യോഗത്തിൽ പ്രസംഗിച്ച ഉദ്ധവ് താക്കറേ പറഞ്ഞു.

0 Comments