വിമുക്തി 90 ദിന ബോധവൽക്കരണ  പരിപാടിയുടെ ഭാഗമായി കേളകം  ഗ്രാമ പഞ്ചായത്തുതല ആലോചനാ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.

 പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ  ചർച്ചകൾക്ക് നേതൃത്വം നൽകി.

 വിമുക്തി പ്രവർത്തനങ്ങളും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും വിശദീകരിച്ച് സിവിൽ എക്സൈസ്  ഓഫീസർ പി.എസ്.ശിവദാസൻ  സംസാരിച്ചു.

വിമുക്തി 90 ദിന ബോധവൽക്കരണ  പരിപാടി പഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം 29 ന് 3 മണിക്ക് പഞ്ചായത്തു കോൺഫറൻസ് ഹാളിൽ നടക്കും.  വാർഡ്തല വിമുക്തി സേന രൂപീകരണവും അന്നു നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

കമ്മിറ്റി കൺവീനർ (പഞ്ചായത്ത് സെക്രട്ടറി) പി.കെ.വിനോദ്, സിവിൽ എക്സൈസ്  ഓഫീസർ കെ.എ.മജീദ്, വാർഡ് മെമ്പർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.