കേളകം എംജിഎം ശാലേം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് നൽകിയത്.
സ്കൂൾ പിടിഎ പ്രസിഡന്റ് പാസ്റ്റർ ഷാജി ജോർജ്ജ് അധ്യക്ഷത വഹിച്ചു. മാനേജർ ഫാ.നോബിന്‍ കെ.വര്‍ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ പി.എസ്.ശിവദാസൻ ബോധവൽക്കരണ ക്ലാസെടുത്തു.
പ്രിൻസിപ്പാൾ ടി.വി.ജോണി , എംപിടിഎ പ്രസിഡന്റ് സിനി ബിനോയ്, സ്റ്റാഫ് സെക്രട്ടറി എ.എസ്.ജോയ്സി എന്നിവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫിസർ സി.എം.ജയിംസ് സന്നിഹിതനായി.
സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ വിജയികളായ വി.എസ്.ശ്രേയ, പി.എസ്.അഷ്മിത എന്നീ വിദ്യാർത്ഥിനികളെ ചടങ്ങിൽ ആദരിച്ചു.

0 Comments