പൊതുജനങ്ങള്‍ക്ക് ഡയറിയില്‍ പ്രവേശനം


ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് നവംബര്‍ 26, 27 തീയതികളില്‍ പൊടിക്കുണ്ടില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ ഡയറി സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഡയറി സന്ദര്‍ശിക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ മില്‍മ കൈക്കൊണ്ടിട്ടുണ്ട്. ഇതിനായി കണ്ണൂര്‍ ഡയറിയില്‍ സ്‌പെഷ്യല്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.  ഇതിന്  പുറമെ കലക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മില്‍മ ബൂത്തിന് സമീപം അന്നേ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ സ്റ്റാളും ഒരുക്കും.