കരിപ്പൂര്‍: എയര്‍ ഇന്ത്യയുടെ ഉപകമ്ബനിയായ അലയന്‍സ് എയറിെന്റ അഗത്തി-കോഴിക്കോട്-ബംഗളൂരു താല്‍ക്കാലിക സര്‍വിസിന് തുടക്കം. കൊച്ചിയില്‍ പകല്‍ സമയങ്ങളില്‍ റണ്‍വേ നവീകരണം നടക്കുന്നതിനാലാണ് സര്‍വിസ് കരിപ്പൂര്‍ വഴിയാക്കിയത്. മാര്‍ച്ച് 28 വരെയാണ് സര്‍വിസ് ഉണ്ടാകുക.
രാവിലെ 10.30ന് അഗത്തിയില്‍ നിന്നും പുറപ്പെടുന്ന വിമാനം 11.55ന് കരിപ്പൂരിലെത്തും. 12.20ന് കരിപ്പൂരില്‍നിന്ന് പുറപ്പെട്ട് 1.40ന് ബംഗളൂരുവിലെത്തുന്ന രീതിയിലാണ് സമയക്രമം. താല്‍ക്കാലിക സര്വിസാണെങ്കിലും സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുമെന്ന് എം.കെ. രാഘവന് എം.പി അറിയിച്ചിരുന്നു.

0 Comments