മൃഗസംരക്ഷണ വകുപ്പ്  കണ്ണൂര്‍ ജില്ല വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ (നവംബര്‍ 29) രാവിലെ  10 മണി മുതല്‍ പയ്യാമ്പലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ജന്തുക്ഷേമ ബോധവല്‍ക്കരണ സെമിനാര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഒ രാധ  അധ്യക്ഷത  വഹിക്കും.  തുടര്‍ന്ന്  വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.