സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി ജില്ലയില്‍ കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.  കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം, സര്‍ക്കാര്‍ മിഷനുകളില്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച മുന്‍പരിചയം, ലഹരി വിരുദ്ധ പ്രവര്‍ത്തന മേഖലയിലെ മുന്‍കാല പരിചയം എന്നിവ അഭികാമ്യം.  അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, അഡീഷണല്‍ സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ഡിസംബർ അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2706698.