കേരള ബാങ്ക് പദ്ധതികളെകുറിച്ച് വിശദീകരിക്കുന്നതിന് സഹകരണ ബാങ്ക് സെക്രട്ടറി, പ്രസിഡണ്ട്, ഡയറക്ടര്‍ എന്നിവര്‍ക്കുള്ള ശില്‍പ്പശാല ഇന്ന് (നവംബര്‍ 26) ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരണം നടത്തും. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. പി കെ ജയശ്രീ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, റിസ്‌ക് ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി മമ്മിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ സഹകരണ ബാങ്ക് സെക്രട്ടറി, പ്രസിഡണ്ട്, രണ്ട് ഡയറക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

0 Comments