പശുവിനും കോഴിക്കും ഫാം ലൈസന്‍സ് വേണ്ട
ചെറുകിട കോഴിക്കര്‍ഷകര്‍ക്കും പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും ഇനി അനുമതിപത്രങ്ങള്‍ ആവശ്യമില്ല. ഗ്രാമപ്രദേശങ്ങളില്‍ 100 കോഴികളെ വരെ വളര്‍ത്തുന്നവരെയും നഗരപരിധിയില്‍ 30 കോഴികളെ വരെ വളര്‍ത്തുന്നവരെയും ലൈസന്‍സ് വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 20 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നവര്‍ക്കു ലൈസന്‍സ് നിര്‍ബന്ധമായിരുന്നു.പഞ്ചായത്ത് പരിധിയില്‍ 10 പശുക്കളെ വരെ വളര്‍ത്തുന്നവര്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സും അഗ്നി സുരക്ഷാ സേനയുടെ നിരാക്ഷേപ പത്രവും ആവശ്യമില്ല. നിലവില്‍ ആറു പശുക്കളില്‍ കൂടുതല്‍ വളര്‍ത്തിയാല്‍ ലൈസന്‍സും എന്‍ഒസിയും നിര്‍ബന്ധമായിരുന്നു.
കോഴി, പശു ചെറുകിട സംരംഭങ്ങളെ അപകടകരമായ വ്യവസായങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി, കാര്‍ഷിക സംരംഭങ്ങളാക്കി മാറ്റുന്നതോടെയാണിത്. വ്യവസായ സംരംഭക പ്രോത്സാഹനംകൂടി ലക്ഷ്യമിട്ടാണ് ഈ ഭേദഗതി.
0 Comments