മിസോറാം ഗവര്‍ണറായി പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്തു



ഐസ് വാള്‍: മിസോറാം ഗവര്‍ണറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.

മിസോറാമിന്‍റെ 15മത് ഗവര്‍ണറാണ് ശ്രീധരന്‍പിള്ള. മിസോറാം ഗവര്‍ണര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി കൂടിയാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനുമാണ് മറ്റ് മലയാളികള്‍.

ഒക്ടോബര്‍ 25നാണ് പി.എസ്. ശ്രീധരന്‍പിള്ളയെ ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കിയത്.