കൊട്ടിയൂര്‍: കൊട്ടിയൂര്‍ സി ഡി എസിന്റെ നേതൃത്വത്തില്‍ സ്നേഹിത കോളിംഗ് ബെല്‍ വാരാചരണത്തിന്റെ ഭാഗമായി സ്നേഹിത കോളിംഗ് ബെല്‍ പദ്ധതിയില്‍ പെട്ടിട്ടുള്ളവരുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉ്ദഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരശ്രീധരന്‍ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷ അശോക് കുമാര്‍,ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് ആമക്കാട്ട്,വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വത്സ ധനേന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്യു പറമ്പന്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം വി ചാക്കോ,ജോര്‍ജ് തുമ്പന്‍തുരുത്തിയില്‍,മിനി പൊട്ടങ്കല്‍,ബിന്ദുവാഹാനി,ജോസ് തടത്തില്‍,രാജന്‍ പാപ്പിനശേരി,ഉഷ ഷാജി,സി ഡി എസ് ചെയര്‍പേഴ്സണ്‍ പുഷ്പ പൊങ്ങും പുറത്ത്,പഞ്ചായത്ത് എച്ച് സി അസീസ് എന്നിവര്‍ പങ്കെടുത്തു.