കണ്ണൂര്‍: ജില്ലാ ആശാ വര്‍ക്കേഴ്സ് യൂണിയന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കോര്‍പ്പറേഷനുകളില്‍ ആശമാരെ നിയമിക്കുക , മാസാമാസം കൃത്യമായി ശമ്ബളം നല്‍കുക ,ഉദ്യോഗസ്ഥരുടെ മാനസിക പീഡനം അവസാനിപ്പിക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ആശാ വര്‍ക്കേര്‍സ് യൂണിയന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ ഡി .എം ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. സി .ഐ .ടി യു സംസ്ഥാന കമ്മിറ്റ അംഗം അരക്കന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ ആരോഗ്യ രംഗത്തും ആയുര്‍ദൈര്‍ഖ്യ നിര്‍ണ്ണയ രംഗത്തും ആശാ വര്‍ക്കര്‍മാര്‍ നടത്തിയ സേവനങ്ങള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അരക്കന്‍ ബാലന്‍ പറഞ്ഞു. നാടിന് വേണ്ടി ഓടുന്ന ആശാ ജീവനക്കാരെ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. ഇവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നും അദ്ധേഹം പറഞ്ഞു. ആശാ വര്‍ക്കേര്‍സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എന്‍ .ശ്രീജ അധ്യക്ഷത വഹിച്ചു .സെക്രട്ടറി രജനി മോഹന്‍ ,വി വി പ്രീത ,കെ ലത തുടങ്ങിയവര്‍ സംസാരിച്ചു .