ബിഎസ്‌എന്‍എല്‍ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അന്‍പതാം ദിവസം





കണ്ണൂര്‍: ബി എസ് എന്‍ എല്‍ കാഷ്വല്‍ കോണ്‍ട്രാക്റ്റ് ലേബര്‍ യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ ബിഎസ്‌എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് 50 ദിവസം പിന്നിട്ടു കണ്ണൂര്‍ ടെലിഫോണ്‍ ഭവന് മുന്നില്‍ നടക്കുന്ന സമരം കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു.

പിരിച്ചു വിടല്‍ നടപടികള്‍ അവസാനിപ്പിക്കുക ,ഏഴ് മാസത്തെ ശമ്ബളം കുടിശ്ശിക അനുവദിക്കുക, ബിഎസ്‌എന്‍എല്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ശമ്ബളം മുടങ്ങിയതില്‍ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഇത് വരെയും തീരുമാനം ഉണ്ടായിട്ടില്ല. പല തൊഴിലാളികളും പട്ടിണിയിലാണെന്നും അത്മഹത്യയല്ലാതെ മറ്റ് വഴികള്‍ ഒന്നുമില്ലന്നാണ് തൊഴിലാളികള്‍ പറയന്നത്. ജില്ലാ സെക്രട്ടറി സാമുവല്‍ പ്രേംകുമാര്‍ അധ്യക്ഷതവഹിച്ചു .വി .വി കൃഷ്ണന്‍ ,പി ആര്‍ സുധാകരന്‍ ,കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.