കണ്ണൂര്‍: ഓട്ടോ ലേബര്‍ യൂണിയന്‍ സിഐടിയു ടൗണ്‍ മേഖലാ കണ്‍വെന്‍ഷന്‍ നടന്നു. കണ്ണന്‍ സ്മാരക ഹാളില്‍ നടന്നു ഓട്ടോ-ടാക്സി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കിയത് മോദി സര്‍ക്കാര്‍ ആണെന്ന് ടി.പി ശ്രീധരന്‍ പറഞ്ഞു. തൊഴിലാളികളുടെ കുടുംബങ്ങളില്‍ നിന്ന് പ്രശ്നങ്ങള്‍ വിട്ടു മാറുന്നില്ല. സ്വകാര്യ വാഹനങ്ങളുടെപ്പെരുപ്പം ഓട്ടോ മേഖലയെയും ബാധിച്ചു. മോദി സംഭവനയായി തൊഴിലില്ലായ്മ മാറി എന്നും അദ്ദേഹം പറഞ്ഞു.
കെ .സി നമ്ബര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ ടൗണ്‍ പരിധിയില്‍ സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ചും യൂണിയന്‍ ചര്‍ച്ച ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു .സെക്രട്ടറി എ .വി പ്രകാശന്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.

0 Comments