ഒന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വിസര്‍ജ്യം കൊടുത്തു വിട്ട സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌. അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശം

ഒന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വിസര്‍ജ്യം കൊടുത്തു വിട്ട സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌. അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശം

നെടുങ്കണ്ടം: നിക്കറിനുള്ളില്‍ മലവിസര്‍ജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വിസര്‍ജ്യം അധ്യാപിക പൊതിഞ്ഞ് കൊടുത്തുവിട്ട സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.

25000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാണ് വിധി.പൊതുപ്രവര്‍ത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളി 2018ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് നല്‍കി പരാതിയിലാണ് വിധി വന്നത്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സര്‍ക്കാരിന് നിര്‍ദേശമുണ്ട്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയായിരുന്നു പരാതി.