ചുങ്കക്കുന്ന് : കെ സി വൈ എം ചുങ്കക്കുന്ന് യൂണിറ്റിന്റെയും ഇരിട്ടി സ്കൈ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും സംയുകത ആഭിമുഖ്യത്തിൽ ഹൃദ്യം 2019 എന്ന പേരിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണവും നടത്തി. കെ സി വൈ എം യൂണിറ്റ് പ്രസിഡന്റ് ഡെറിന് കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ ചുങ്കക്കുന്ന് ഫൊറാന വികാരി ഫാ വിൻസെന്റ് കളപ്പുരയിൽ ഉദ്ഘടനം ചെയ്തു. അസ്സി വികാരി ഫാ സനോജ് ചിറ്റരക്കൽ, ഹോസ്പിറ്റൽ ജനറൽ മാനേജർ ബാബു ആൻഡ്രുസ് , ജസ്റ്റിൻ വള്ളിപ്പറമ്പിൽ , ഐറിൻ നാടുകൂടി എന്നിവർ സംസാരിച്ചു. വൈദ്യശാസ്ത്ര രംഗത് വ്യക്തിമുദ്ര പതിച്ച ആറോളം വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
0 Comments