കേളകം: വെങ്ങലോടി സ്വദേശിയായ യുവതിയെ പ്രേമിച്ചതിന് യുവാവിനെ സഹോദരനും സംഘവും യുവാവിനെ തട്ടികൊണ്ടു പോവുകയും മർദ്ദിക്കുകയും സംഭവമറിഞ്ഞ് എത്തിയ പോലീസ് സംഘത്തെ അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു .ഇതിൽ അറ് പ്രതികൾകളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കേളകം മഞ്ഞളാം പുറത്ത് വച്ച്
യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിക്കുകയും തട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. സംഭവമറിഞ്ഞ് എത്തിയ പൊലീസ്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി. ഇവരെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ അവർ പൊലീസിന് നേരെ തിരിയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്തു. കയ്യേറ്റത്തിൽ പോലീസ് കാരന്റെ ഷർട്ട് കീറുകയും , വാഹനത്തിന്റെ ലോക്ക് തകർക്കുകയും ,പിടിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

0 Comments