ഭരണഘടനാ പ്രതിജ്ഞെയടുത്തു



ജില്ലയില്‍ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഭരണഘടനാ പ്രതിജ്ഞ പരിപാടി സംഘടിപ്പിച്ചു. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഭരണഘടനയുടെ ആമുഖം വായിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍ ഗവ.വൃദ്ധ സദനത്തില്‍ മുഴുവന്‍ താമസക്കാരെയും ജീവനക്കാരെയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എന്‍എസ്ജി കമാന്‍ഡോ പി.വി മാനേഷ് ഭരണഘടനയെകുറിച്ചു ക്ലാസ് എടുത്തു.