മലയോരം ഇളക്കി മറിച്ച് കർഷക റാലി






ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് മലയോരത്തെ ഇളക്കി മറിച്ച കർഷക റാലി നടന്നു. കരുവഞ്ചാൽ മേഖലാ റാലിയിലാണ് ആയിരങ്ങൾ അണിനിരന്നത്. റാലിക്ക് ശേഷം ചേർന്ന പൊതു സമ്മേളനം പ്രക്ഷോഭ  സമിതി രക്ഷാധികാരി തലശ്ശേരി അതിരൂപത സഹായമെത്രാൻ ഡോ: ജോസഫ് പാംപ്ലാനി പിതാവ് ഉദ്ഘാടനം ചെയ്തു