പ്ലാസ്റ്റിക് നിരോധനം:
പാതയോരങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും

ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന സാഹചര്യത്തില്‍ പ്രധാന പാതയോരങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ ജില്ലാ വികസന സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ ദേശീയ പാതയോരങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.