റോഡിലെ വൈദ്യുതി പോസ്റ്റുകൾ അപകട ഭീഷണി ഉയര്‍ത്തുന്നു
കേളകം:വാരപീടിക മഞ്ഞളാംപുറം റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു.ടാറിംഗ് പ്രവര്‍ത്തി നടക്കുന്ന വാരപീടിക മഞ്ഞളാംപുറം റോഡിലെ വൈദ്യുതി പോസ്റ്റുകളാണ് നീക്കം ചെയ്യാതെ ബാക്കി നിർത്തി അപകടത്തിന് വഴിയൊരുക്കിയത്.വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി പി ഡബ്ല്യുഡിയോ കരാറുകാരനോ കെ എസ് ഇ ബിക്ക് പണം നല്‍കേണ്ടതുണ്ട് .എന്നാല്‍ നോട്ടീസ് നല്‍കിയിട്ടും പി ഡബ്ല്യു ഡി യോ കരാറുകാരനോ പണം അടക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇതാണ് പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതെന്നും കെ എസ് ഇ ബി അധികൃതര്‍ .നിരവധി വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നുപോകുന്നത് എന്നുള്ളത് കൊണ്ട് തന്നെ ഏത് നിമിഷവും ഒരു അപകടം പ്രതീക്ഷിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.
0 Comments