നിടുംപൊയിൽ ചുരത്തിൽ സെമിനാരി വില്ലക്ക്  സമീപം ടെമ്പോ ട്രാവല്ലർ താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപതോളം  പേർക്ക് പരിക്ക്.

 നിടുംപൊയിൽ:തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്.പരിക്കേറ്റവരെ പേരാവൂർ,കൂത്തുപറമ്പ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കണ്ണൂർ താഴെ ചൊവ്വയിൽനിന്ന് മാനന്തവാടിയിൽ വിവാഹചടങ്ങിന് പോയി തിരിച്ചുവരുന്നവരാണ് അപകടത്തിൽ പെട്ടത്. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികൾ പരിക്കേറ്റവരെ അതുവഴി വന്ന വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാൻ നേതൃത്വം നല്കി.യാത്രക്കാരിലൊരാളൊഴികെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. പേരാവൂർ ഫോഴ്സ്, കേളകം, പേരാവൂർ പോലീസ് സംഘം രക്ഷാാാപ്രവർത്തനത്തിന് നേതൃത്വം നല്കി