സ്കൂ​ട്ട​റി​ല്‍ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ര്‍ എ​ക്സൈ​സ് പി​ടി​യില്‍

മ​ട്ട​ന്നൂ​ര്‍: സ്കൂ​ട്ട​റി​ല്‍ മദ്യം കടത്തിയ ര​ണ്ടു പേ​രെ മ​ട്ട​ന്നൂ​ര്‍ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ചാ​വ​ശേ​രി​പ​റ​മ്ബ് സ്വ​ദേ​ശി​ക​ളാ​യ പി.​കെ.​മ​ണി (42), കെ.​സ​നി​ല്‍(43) എ​ന്നി​വ​രെയാ​ണ് മ​ട്ട​ന്നൂ​ര്‍ എ​ക്സൈ​സ് സം​ഘം 145 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ഹി​യി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന മ​ദ്യം ചാ​വ​ശേ​രി പ​റ​മ്ബ് കേ​ന്ദ്രീ​ക​രി​ച്ച്‌ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ര്‍​ന്നു മ​ട്ട​ന്നൂ​ര്‍ എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ഡി.​സി.​ആ​ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടി​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​കു​ന്ന​ത്. മ​ട്ട​ന്നൂ​ര്‍-​ഇ​രി​ട്ടി റോ​ഡി​ല്‍ പോ​ളി​ടെ​ക്നി​ക്കി​ന് മു​ന്നി​ല്‍ വ​ച്ചു ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ദ്യ​വു​മാ​യി സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്. പി​ടി​യി​ലാ​യ​വ​ര്‍​ക്കെ​തി​രേ മു​മ്ബും അ​ബ്കാ​രി കേ​സു​ള്ള​താ​യി ഇ​ന്‍​സ്പെ​ക്ട​ര്‍ പ​റ​ഞ്ഞു.